
ദുബായ്: നോര്‍ക്കക്കു കീഴില്‍ പ്രവാസി വനിതാ സെല്ലിന് രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്‍.ആര്‍.ഐ ബാങ്കിന്റെ സാധ്യതയും സജീവമായി പരിഗണിക്കും. ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രവാസി വനിതാ സെല്‍, പ്രവാസി ബിസിനസ് സൗകര്യ കേന്ദ്രം എന്നീ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.
അഞ്ചു ലക്ഷം രൂപ മുതല്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് നിശ്ചിത തുക മാസം തോറും ലഭ്യമാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി ഉടന്‍ നടപ്പാക്കും. കിഫ്ബിയില്‍ തുക നിക്ഷേപിച്ച് പലിശ പെന്‍ഷന്‍ സ്വഭാവത്തില്‍ നല്‍കുന്നതാണ് പദ്ധതി.
പ്രവാസി ചിട്ടി ഈ മാസം തന്നെ യു.എ.ഇക്കു പുറത്ത് മറ്റ് ഗള്‍ഫ്‌രാജ്യങ്ങളിലേക്ക് കൂടി ദീര്‍ഘിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.