
ദുബായ്: ഹത്തയിലേക്ക് ഇനി ഫോര്‍വീല്‍ ടാക്‌സികളില്‍ പോകാം. വിനോദസഞ്ചാരത്തിനായി കുടുംബമായി എത്തുന്നവര്‍ക്ക് മലമുകളിലേക്കും തിരിച്ചുമെല്ലാം കാഴ്ചകള്‍ ആസ്വദിച്ച് സഞ്ചരിക്കാവുന്ന തരത്തിലുള്ള വലിയ വാഹനമാണ് ഒരുക്കിയിരിക്കുന്നത്. സൈക്കിളുകളും ബാര്‍ബെക്യൂ സംവിധാനങ്ങളുമെല്ലാം കൊണ്ടുപോകാനുള്ള സൗകര്യവും ടൊയോട്ടയുടെ ഈ വലിയ വാഹനത്തിലുണ്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഈ സേവനത്തിന് തുടക്കം കുറിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി.
ഹത്തയിലെയും ദുബായിലെയും താമസക്കാര്‍ക്കാണ് ഈ സേവനം എളുപ്പത്തില്‍ ലഭിക്കുക. പ്രാരംഭഘട്ടത്തില്‍ രണ്ട് വാഹനങ്ങളാണ് ഇത്തരത്തില്‍ പുറത്തിറക്കിയിട്ടുള്ളത്. യാത്രികരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വാഹനങ്ങളുടെ എണ്ണവും ഉയര്‍ത്തും. 04-208 0808 എന്ന നമ്പറില്‍ വിളിച്ച് ടാക്‌സി സേവനം ലഭ്യമാക്കാം. അഞ്ച് ദിര്‍ഹത്തില്‍ ആരംഭിക്കുന്ന നിരക്ക് കിലോമീറ്ററിന് 1.91 ദിര്‍ഹവുമാണ്.
ഹത്തയിലെ താമസക്കാര്‍ക്ക് യാത്രയ്ക്ക് ശേഷം മൊത്തം നിരക്കിന്റെ അന്‍പത് ശതമാനം ഇളവ് നല്‍കും. ദുബായിലെ സബ്ഖ ബസ് സ്റ്റേഷനില്‍നിന്നും അല്‍ അവീര്‍ പഴം, പച്ചക്കറി കേന്ദ്രത്തില്‍നിന്നുമാണ് ഹത്ത ഫോര്‍വീല്‍ ടാക്‌സികള്‍ പുറപ്പെടുക. നാലുപേര്‍ക്കാണ് ഒരു വാഹനത്തില്‍ യാത്ര ചെയ്യാനാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.