Currency

എയര്‍ഇന്ത്യ സൗജന്യ ലഗേജ് പരിധി കൂട്ടി

സ്വന്തം ലേഖകന്‍Thursday, February 21, 2019 6:42 pm

ദുബായ്: തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ എയര്‍ ഇന്ത്യ സൗജന്യ ബാഗേജ് പരിധി കൂട്ടി. ദുബായില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുമാണ് സൗജന്യ ലഗേജ് പരിധി കൂട്ടിയത്. ഈ സര്‍വീസുകളില്‍ ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും വരെ ലഗേജ് കൊണ്ടുപോകാം.

മാര്‍ച്ച് 23വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം. +971 6 5970444, 4 2079400


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x