
വിക്ടോറിയ: വിക്ടോറിയയിലെ ആശുപത്രികളില്‍ നഴ്സ്- രോഗി അനുപാതം മെച്ചപ്പെടുത്തുന്നതിനും, ഇതിലൂടെ കൂടുതല്‍ നഴ്സുമാരെയും മിഡ്വൈഫുമാരെയും നിയമിക്കുന്നതിനും പുതിയ നിയമഭേദഗതി കൊണ്ടുവന്നു. 600 ഓളം പുതിയ നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും അവസരം ലഭിക്കുന്ന നിയമഭേദഗതിയാണ് പാര്‍ലമെന്റില്‍ പാസായത്.
ഓരോ വാര്‍ഡുകളിലും, രാത്രിയിലും, പുലര്‍ച്ചെയും, വൈകുന്നേരവും എത്രത്തോളം നഴ്സുമാര്‍ വീതം വേണമെന്ന് കൃത്യമായി ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ വാര്‍ഡുകളിലെയും രോഗികളുടെ സംരക്ഷണത്തിന് ആവശ്യമായ നഴ്സുമാരുടയും മിഡ്വൈഫുമാരുടെയും എണ്ണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്ടോറിയയില്‍ പുതിയ നിയമഭേദഗതി കൊണ്ടുവന്നത്.
നഴ്സുമാരുടെ എണ്ണം നിശ്ചയിക്കുമ്പോള്‍ ഓരോ വാര്‍ഡിലും ആവശ്യമുള്ളതിനെക്കാള്‍ ഒരു നഴ്സിനെ കുറച്ചു മാത്രം നിയമിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അവസരം നല്‍കിയിരുന്ന 50 പെര്‍സെന്റ് റൂള്‍ എന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഇല്ലാതാക്കിയത്. പാലിയേറ്റീവ് കെയറിലും, പ്രസവ വാര്‍ഡുകളിലും, പ്രത്യേക സംരക്ഷണം ആവശ്യമായ നഴ്സറികളിലും നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും അനുപാതം മെച്ചപ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.