
ദുബായ്: മറ്റു എമിറേറ്റുകളിലും ജി.സി.സി രാജ്യങ്ങളിലും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും നേരിട്ട് എസ്.എം.എസ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. നേരത്തെ ദുബായ് രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ എസ്.എം.എസ് പാര്‍ക്കിങ് സേവന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമായിരുന്നു എസ്.എം.എസ് പാര്‍ക്കിങ് സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍, ഇനി മറ്റു എമിറേറ്റുകളിലോ ജി.സി.സി രാജ്യങ്ങളിലോ ഉള്ള വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ആര്‍.ടി.എ വ്യക്തമാക്കി.
എമിറേറ്റിന്റെ കോഡ് അല്ലെങ്കില്‍ ജി.സി.സി രാജ്യത്തിന്റെ കോഡ് (സ്‌പേസ്) വാഹന നമ്പര്‍ (സ്‌പേസ്) പാര്‍ക്കിങ് ഏരിയ കോഡ് (സ്‌പേസ്) എത്ര സമയത്തേക്കാണ് പാര്‍ക്ക് ചെയ്യേണ്ടത് എന്നിങ്ങനെ വിവരങ്ങള്‍ ടൈപ് ചെയ്ത് 7275 നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്. ഏത് മൊബൈല്‍ ഫോണില്‍നിന്നും ഇത്തരത്തില്‍ എസ്.എം.എസ് അയക്കാവുന്നതാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്ത ഫോണില്‍നിന്ന് മാത്രമേ എസ്.എം.എസ് അയക്കാന്‍ കഴിയുമായിരുന്നുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.