
ദുബായ്: മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി യുഎഇയിലെ ടെലികോം കമ്പനി ഡു ഏര്‍പ്പെടുത്തിയ സമ്മാനം ഇന്ത്യക്കാരന്. കാലഹരണപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ മാറ്റി പുതിയവ രജിസ്റ്റര്‍ ചെയ്യുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ടെലികോം കമ്പനിയായ ഡു സമ്മാനം പ്രഖ്യാപിച്ചത്. ജനുവരി 31ന് മുന്‍പ് തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും അറിയിച്ചിരുന്നു.
നിര്‍ദേശം അനുസരിച്ച് ബല്‍വീര്‍ സിങും തന്റെ പുതിയ ഐഡി നല്‍കി മൊബൈല്‍ നമ്പര്‍ സുരക്ഷിതമാക്കി. ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുത്തപ്പോള്‍ ഭാഗ്യം കടാക്ഷിച്ചതും ദല്‍വീര്‍ സിങിനെ തന്നെ. മക്‌ലാരന്‍ 570എസ് സ്‌പൈഡര്‍ അത്യാധുനിക ആഡംബര സൂപ്പര്‍ കാറാണ് ഇന്ത്യക്കാരനായ ബല്‍വീര്‍ സിങിന് ലഭിച്ചത്.
അപ്രതീക്ഷിതമായി വന്നെത്തിയ സമ്മാനം തന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 10 വര്‍ഷമായി യുഎഇയിലുള്ള താന്‍ ഇനിയും ഇവിടെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.