Currency

ബഹ്‌റൈനില്‍ വൈദ്യുതി, വെള്ളം നിരക്ക് കൂടും

സ്വന്തം ലേഖകന്‍Friday, March 1, 2019 2:59 pm

മനാമ: ബഹ്‌റൈനില്‍ ഇന്നുമുതല്‍ വെള്ളം, വൈദ്യുതി നിരക്കുകള്‍ വര്‍ധിക്കും. ഇന്നുമുതല്‍ യൂണിറ്റിന് 29 ഫില്‍സ് ആയി ഉയരും. സ്ലാബ് സംവിധാനവും ഇല്ലാതായിട്ടുണ്ട്. ഇതോടെ 3000 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മാസം 87 ദിനാര്‍ നല്‍കേണ്ടി വരും. 2016 മാര്‍ച്ച് മുതല്‍ നടപ്പായി വരുന്ന വര്‍ധനയുടെ ഭാഗമായാണ് പുതിയ നിരക്കും. 2016 മാര്‍ച്ചില്‍ വൈദ്യുതിക്ക് യൂണിറ്റ് ഒന്നിന് മൂന്ന് ഫില്‍സ് ആണ് വര്‍ധിച്ചത്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ യഥാക്രമം 13, 21 എന്നിങ്ങനെ കൂടി.

വെള്ളത്തിന്റെ ചാര്‍ജ് യൂണിറ്റ് 750 ഫില്‍സ് ആയും വര്‍ധിപ്പിച്ചു. 2016 മാര്‍ച്ച് മുതല്‍ വെള്ളം, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാറിന് 435.4 ദശലക്ഷം ദിനാര്‍ ലാഭമുണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 290 ദശലക്ഷം വൈദ്യുതി വഴിയും 145.4 ദശലക്ഷം വെള്ളം വഴിയും ലാഭമുണ്ടാകുമെന്നായിരുന്നു അന്നത്തെ നിഗമനം. സര്‍ക്കാരിന് ഇതനുസരിച്ച് നേട്ടമുണ്ടായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x