
ദുബായ്:കുട്ടികള്‍ കളിക്കുന്നതിന് 50 കളിസ്ഥലങ്ങളൊരുക്കാന് ദുബായ് നഗരസഭ. താമസയിടങ്ങളില്‍ തന്നെയാവും ഇവ ഉണ്ടാക്കുന്നത്. എമിറേറ്റിലെ പൗരന്മാര്ക്ക് മികച്ച ജീവിതസാഹചര്യങ്ങള്‍ ഒരുക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് താമസയിടങ്ങളില്‍ കളിസ്ഥലങ്ങള്‍ ഒരുക്കാന്‍ മുനിസിപ്പാലിറ്റി മേധാവികള്‍ക്ക് നിര്‍ദേശംനല്‍കിയത്.
ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചെന്നും ഈ വര്‍ഷാവസാനത്തിനു മുമ്പുതന്നെ അമ്പത് കളിസ്ഥളങ്ങളും യാഥാര്‍ഥ്യമാവുമെന്നും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി അറിയിച്ചു. കളിസ്ഥലങ്ങള്‍ക്ക് അനുബന്ധമായി പ്രത്യേക സ്ക്വയറുകളും യാഥാര്ഥ്യമാക്കുന്നുണ്ട്. ദേര, ബര്‍ദുബായ്, നാദല് ഷെബ, ലെഹ്ബാബ്, ഹത്ത സിറ്റി എന്നിവിടങ്ങളിലാണ് കളി സ്ഥലങ്ങള്‍ നിര്‍മിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.