Currency

ഗാര്‍ഹിക പീഡനം നടത്തുന്നവര്‍ക്ക് ഇനി ഓസ്ട്രേലിയന്‍ വിസ കിട്ടില്ല: സന്ദര്‍ശകര്‍ക്കും ബാധകം

സ്വന്തം ലേഖകന്‍Monday, March 4, 2019 3:34 pm

ഓസ്ട്രേലിയ: ഗാര്‍ഹിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ ഓസ്ട്രേലിയയിലേക്ക് വരാന്‍ വിസ അനുവദിക്കില്ലെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കുടിയേറ്റ വിസകള്‍ക്കു മാത്രമല്ല, സന്ദര്‍ശക വിസകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം നിലവില്‍ വന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം നടത്തുന്നവര്‍ക്ക് ഓസ്ട്രേലിയയില്‍ പ്രവേശനമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ഓസ്ട്രേലിയയില്‍ ഉള്ളവരാണ് ഗാര്‍ഹിക പീഡന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതെങ്കില്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കും.

ഇപ്പോഴത്തെ നിയമപ്രകാരം സ്വഭാവ പരിശോധനയില്‍ പരാജയപ്പെടുകയോ, 12 മാസത്തിലേറെ ജയില്‍ശിക്ഷ നേരിടുകയോ ചെയ്യുന്നവരെ മാത്രമാണ് വിസ റദ്ദാക്കി നാടു കടത്തുന്നത്. എന്നാല്‍ ഗാര്‍ഹിക പീഡന കേസുകളിലാണെങ്കില്‍ ഇത്തരമൊരു കുറഞ്ഞ പരിധി ഉണ്ടാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x