
ഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ കല്‍ബയിലെ ഒന്‍പതാമത് പുഷ്‌പോത്സവത്തിന് ബുധനാഴ്ച തുടക്കമായി. നാല് ദിവസം നീളുന്ന പൂക്കളുടെ ഉല്‍സവത്തില്‍ മനോഹരമായ കാഴ്ച്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കല്‍ബ തീരത്തെ ഉദ്യാനമാണ് പലവര്‍ണ പൂഞ്ചേല അണിഞ്ഞിരിക്കുന്നത്. വൈകീട്ട് 5.00 മണിക്ക് തുടങ്ങുന്ന ഉത്സവം രാത്രി 10 വരെ ആസ്വദിക്കാം.
പല വര്‍ണത്തിലൂള്ള പൂവുകളെ വിവിധ ആകൃതികളില്‍ വിതാനിച്ച്, മധുവസന്തമാക്കി തീര്‍ത്തിരിക്കുകയാണിവിടെ. നിരവധി പരിശീലന ശില്‍പശാലകളും സാംസ്‌കാരിക മത്സരങ്ങളും നടക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള നിരവധി വിനോദങ്ങളും ഒരുക്കിയിരിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.