Currency

വിസാ അപേക്ഷകളില്‍ വ്യക്തമായ മേല്‍വിലാസം നല്‍കണമെന്ന് യു.എ.ഇ

സ്വന്തം ലേഖകന്‍Wednesday, March 13, 2019 2:22 pm

ദുബായ്: വിസാ അപേക്ഷകളില്‍ വ്യക്തമായ മേല്‍വിലാസം നല്‍കണമെന്ന് യു.എ.ഇ എമിഗ്രേഷന്‍ വകുപ്പിന്റെ നിര്‍ദേശം. അമര്‍ സെന്ററുകള്‍ മുഖേന എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് സമര്‍പ്പിക്കുന്ന രേഖകളില്‍ ശരിയായ മേല്‍വിലാസങ്ങള്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, മറ്റുവിവരങ്ങള്‍ എല്ലാം കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യം ഒഴിവമാക്കാന്‍ ഇത് സഹായകരമാവുമെന്ന് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.

അപേക്ഷിച്ച വിവരങ്ങള്‍ ശരിയാണെന്ന് സേവനം തേടുന്നവരാണ് ഉറപ്പു വരുത്തേണ്ടത്. നിലവില്‍ ഏറ്റവും എളുപ്പത്തിലാണ് ദുബായില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്. അപേക്ഷകള്‍ ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കണം എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. പുതിയ സംവിധാനങ്ങളും ഇതിനായി ഏര്‍പ്പെടുത്തിയതോടെ വിസാ നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x