
ദുബായ്: ദുബായില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആര്‍ടിഎ നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക പാതകളില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നതു കണക്കിലെടുത്താണ് നടവഴികളിലും മറ്റും ഉപയോഗിക്കുന്ന ഇവ നിരോധിച്ചത്. താമസ കേന്ദ്രങ്ങളിലും മറ്റും ഇവയ്ക്കു നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തി ഭാവി നടപടികള്‍ക്കു രൂപം നല്‍കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുവാഹനമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍. രണ്ടോ മൂന്നോ ചെറുചക്രങ്ങളുള്ള വാഹനമാണിത്. ഉയരമുള്ള ഹാന്‍ഡിലോടു കൂടിയ ഇതില്‍ കയറിനിന്നാല്‍ നടവഴികളിലൂടെയും മറ്റും വേഗത്തില്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 15 മൈലാണ് പരമാവധി വേഗം. ഏകദേശം 1,600 ദിര്‍ഹമാണ് വില.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.