Currency

ദുബായില്‍ പ്രധാന റോഡുകളിലെ വേഗപരിധി കൂട്ടി

സ്വന്തം ലേഖകന്‍Saturday, March 16, 2019 12:40 pm

ദുബായ്: ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് റോഡില്‍ ദുബായ് റോഡ് ഗതാഗത അതോറിറ്റി വേഗപരിധി കൂട്ടി. ദുബായ് അല്‍ഐന്‍ റോഡിനും അല്‍ യലായിസ് റോഡിനും ഇടയിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍ സ്ട്രീറ്റ് റോഡില്‍ ഉയര്‍ന്ന വേഗപരിധി മണിക്കൂറില്‍ 90 കിലോമീറ്റര്‍ എന്നത് 100 ആയാണ് വര്‍ധിപ്പിച്ചത്.

സ്പീഡ് ക്യാമറകള്‍ 120 കിലോമീറ്റര്‍/മണിക്കൂറായി സജ്ജീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദുബായ് പൊലീസ് ചീഫ് ഓഫ് ഓപറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ പറഞ്ഞു. റോഡുകളിലെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ദുബായ് സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി ദുബായ് പൊലീസും ആര്‍.ടി.എയും തുടര്‍ച്ചയായി നടപടി സ്വീകരിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x