Currency

സൗരോര്‍ജ വൈദ്യുതോല്‍പാദന മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ദുബായ്

സ്വന്തം ലേഖകന്‍Wednesday, April 3, 2019 12:00 pm

ദുബായ്: സൗരോര്‍ജ വൈദ്യുതോല്‍പാദന മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ദുബായ്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്കിന്റെ നിര്‍മാണ ജോലികള്‍ ഊര്‍ജിതമായി നടക്കുകയാണ്. 1,568 കോടി ദിര്‍ഹം ചെലവില്‍ നാലുഘട്ടങ്ങളായി നിര്‍മിക്കുന്നതാണ് സൗരോര്‍ജ പാര്‍ക്ക്. ഏറ്റവും ഉയരത്തിലുള്ള ഒറ്റ സൈറ്റ് സോളര്‍ വൈദ്യുതി ഉല്‍പാദന കേന്ദ്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 950 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നേകാല്‍ ലക്ഷത്തോളം ഭവനങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായി. സൗദിയിലെ എ.സി.ഡബ്ല്യു.എ പവര്‍, ചൈനയിലെ സില്‍ക് റോഡ് ഫണ്ട് എന്നിവരാണ് പദ്ധതിയുമായി സഹകരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x