Currency

അബുദാബിയിൽ ടാക്സി ഡ്രൈവർമാർക്ക് മാസത്തിൽ 2 അവധി നിർബന്ധമാക്കുന്നു

സ്വന്തം ലേഖകൻSunday, September 25, 2016 12:59 pm

അബു ദാബിയിലെ ടാക്സി ഡ്രൈവർമാർ മാസത്തിൽ രണ്ട് അവധി നിർബന്ധമായും എടുത്തിരിക്കണമെന്ന നിബന്ധന കൊണ്ടുവരൻ വയ്ക്കാന്‍ ഗതാഗത നിയന്ത്രണ കേന്ദ്രം ആലോചിക്കുന്നു.

അബുദാബി: അബു ദാബിയിലെ ടാക്സി ഡ്രൈവർമാർ മാസത്തിൽ രണ്ട് അവധി നിർബന്ധമായും എടുത്തിരിക്കണമെന്ന നിബന്ധന കൊണ്ടുവരൻ വയ്ക്കാന്‍ ഗതാഗത നിയന്ത്രണ കേന്ദ്രം ആലോചിക്കുന്നു. നിലവിൽ നാല് അവധിയാണു ടാക്സി ഡ്രൈവർമാർക്ക് അനുവദിച്ചിട്ടുള്ളത്. അബുദാബിയിലുള്ള ഏഴ് ടാക്സി കമ്പനികളും ഇത് അനുവദിക്കാറുണ്ടെങ്കിലും വരുമാനം കുറയും എന്നത് മുൻനിർത്തി പല ഡ്രൈവർമാരും അവധി എടുക്കാറില്ല.

ജോലിക്ക് പോകാത്ത ദിവസങ്ങളില്‍ പ്രതിഫലത്തില്‍നിന്ന് 25 ദിര്‍ഹം ചില ടാക്സി കമ്പനികള്‍ കുറച്ചിരുന്നതായുള്ള ഡ്രൈവര്‍മാരുടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ പണം കുറയ്ക്കുന്നത് തടഞ്ഞുകൊണ്ടാകും നിർബന്ധിത അവധി നൽകുകയെന്ന് ട്രാന്‍സാഡ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ആല്‍ ഖാസിമി അറിയിച്ചു.

അബുദാബിയിലുള്ള 7,645 ടാക്സികളുടെ ഡ്രൈവർമാർക്ക് സൗജന്യ താമസം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയോടൊപ്പം 800 ദിര്‍ഹമാണ് ലഭിക്കുന്ന അടിസ്ഥാനശമ്പളം. എന്നാൽ വാഹനങ്ങള്‍ ഇടിച്ചും മറ്റുമുണ്ടാകുന്ന കേടുപാടിനും ഗതാഗത നിയമം ലംഘിച്ചാലുള്ള പിഴയും മറ്റും ഡ്രൈവർമാരിൽ നിന്നും കമ്പനികൾ ഈടാക്കുന്നുണ്ടെന്ന പരാതിയും വ്യാപകമായി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ട്രാന്‍ഡാഡിന്റെ ഡ്രൈവര്‍ കെയര്‍ സെന്‍റർ പരിശോധിക്കുമെന്നും മുഹമ്മദ് ആല്‍ ഖാസിമി  പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x