
അബുദാബി: എത്തിഹാദ് എയര്‍വെയ്‌സ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഇനി മൈ സ്റ്റോറി ഇ-ബുക്ക് സേവനവും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൈ സ്റ്റോറി: 50 മെമ്മറീസ് ഫ്രം 50 ഇയേഴ്‌സ് ഓഫ് സര്‍വീസ് എന്ന പുസ്തകമാണ് വിമാനത്തില്‍ ഇ-ബുക്കായി ലഭ്യമാക്കിയിരിക്കുന്നത്.
എത്തിഹാദിന്റെ അതിഥികള്‍ക്ക് ഇ-ബുക്കിലൂടെ ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള പുസ്തകങ്ങള്‍ വായിക്കാം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ ജീവചരിത്രം വിവരിക്കുന്ന ദ് ലൈഫ് ഓഫ് സായിദ്, വിത്ത് യുണൈറ്റഡ് സ്ട്രങ്ത് എന്നീ പുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.