Currency

ഡ്രാഗന്‍ മാര്‍ട്ടില്‍ 900 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സമുച്ചയം തുറന്നു

സ്വന്തം ലേഖകന്‍Friday, April 5, 2019 8:27 pm

ദുബായ്: ഡ്രാഗന്‍ മാര്‍ട്ടില്‍ 900 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാവുന്ന ബഹുനില കേന്ദ്രം തുറന്നു. ഡ്രാഗന്‍ സിറ്റി മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് പാര്‍ക്കിങ് സമുച്ചയം പൂര്‍ത്തിയാക്കിയത്. ഇതോടെ മാളിനോടനുബന്ധിച്ച് 9,000ല്‍ ഏറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുങ്ങി. ഇവിടെ പ്രതിവര്‍ഷം 4 കോടി സന്ദര്‍ശകര്‍ എത്തുന്നതായാണു കണക്ക്.

ഇവിടേക്കു പുതിയ പാത തുറന്നിട്ടുമുണ്ട്. 16.9 കോടി ദിര്‍ഹമാണ് മൂന്നാം ഘട്ടത്തിന്റെ ചെലവ്. ഡ്രാഗന്‍ മാര്‍ട്ട്, ഡ്രാഗന്‍ മാര്‍ട്ട് 2, സ്‌റ്റൈല്‍സ് ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നഖീല്‍ ഗ്രൂപ്പിന്റെ ഡ്രാഗന്‍ സിറ്റി. ഡ്രാഗന്‍ ടവേഴ്‌സ്, ഹോട്ടല്‍ സമുച്ചയം എന്നിവ നിര്‍മാണത്തിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x