
ദുബായ്: സോഷ്യല്‍ മീഡിയയില്‍ മറ്റൊരാള്‍ക്കെതിരെ മോശം പരമാര്‍ശങ്ങള്‍ നടത്തുന്നതും അപമാനിക്കുന്നതും നിയമപരമായി കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തികള്‍ വലിയ കുറ്റമല്ലെന്നാണ് പലരുടെയും ധാരണയെന്ന് ദുബായ് പൊലീസ് അസിസ്റ്റന്റ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചെറിയൊരു കമന്റ് നിങ്ങളെ വലിയ നിയമക്കുരുക്കിലേക്ക് നയിക്കുമെന്നും അതുകൊണ്ട് അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവാക്കള്‍ ഉള്‍പ്പെടെ പലരും സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ സാധാരണ പോലെ നടത്തുന്നതായി കാണാറുണ്ട്. ബോധപൂര്‍വമായി മറ്റുള്ളവരെ അപമാനിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുമുണ്ട്. ഇതിന് പുറമെ യാത്രകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് ഉപയോഗപ്പെടുത്തി മോഷണം ഉള്‍പ്പെടെയുള്ളവയ്ക്ക് ക്രിമിനലുകള്‍ മുതിരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും അനുഭവിക്കുന്നതിന് പുറമെ യുഎഇയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.