
ദുബായ്: ഇന്ത്യന്‍ യുവതി ദുബായ് വിമാനത്താവളത്തില്‍ പ്രസവിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനലില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് സമയോചിതമായി പ്രവര്‍ത്തിച്ച വിമാനത്താവളത്തിലെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ യുവതിയെ പരിചരിച്ചു. ഖലീജ് ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഉദ്യോഗസ്ഥയായ ഹനാന്‍ ഹുസൈന്‍ മുഹമ്മദാണ് അടിയന്തര സാഹചര്യത്തെ യുക്തിപൂര്‍വ്വം കൈകാര്യ ചെയ്തത്. നവജാതശിശുവിന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഹനാന്‍ സിപിആര്‍ നല്‍കി. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയും കുഞ്ഞും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.