Currency

മൂല്യ വര്‍ധിത നികുതി; പുനഃപരിശോധിക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍

സ്വന്തം ലേഖകന്‍Wednesday, April 24, 2019 4:15 pm

റിയാദ്: സൗദിയില്‍ 2018ന്റെ തുടക്കം മുതല്‍ നടപ്പാക്കിയ മൂല്യ വര്‍ധിത നികുതി പുനഃപരിശോധിക്കണമെന്ന് ശൂറാ കൗണ്‍സില്‍. വില്‍പന ചരക്കുകള്‍, റിയല്‍ എസ്റ്റേറ്റ്, കരാറുകള്‍, ഇറക്കുമതി എന്നിവക്ക് വാറ്റ് ചുമത്തിയ രീതി പുനഃപരിശോധിക്കണമെന്നാണ് ശുറാ ആവശ്യപ്പെട്ടത്. സകാത് ആന്റ് ഇന്‍കം ടാക്സ് അതോറിറ്റിയോടാണ് ശുറാ കൗണ്‍സിലിന്റെ അഭ്യര്‍ത്ഥന.

അതുപോലെ 2018 ജനുവരിക്ക് മുമ്പ് ഒപ്പുവെച്ച കരാറുകളില്‍ പണം നല്‍കുന്നതിന് വാറ്റ് ഈടാക്കുന്നതിനെക്കുറിച്ചും ശുറാ ചര്‍ച്ച ചെയ്തു. മൂല്യവര്‍ധിത നികുതി നടപ്പിലായ ശേഷം നിലവില്‍ വന്ന കരാറുകള്‍ക്കും പണമിടപാടിനും മാത്രമേ വാറ്റ് ഈടാക്കാവൂ എന്ന് ശുറാ അഭിപ്രായപ്പെട്ടു. ശുറാ കൗണ്‍സിലില്‍ അംഗങ്ങളായ മുഫ്രിഹ് അല്‍ സഹ്റാനി, നാസിര്‍ അല്‍ ബുഖമി എന്നിവരാണ് നികുതി പുനഃപരിശോദിക്കണമെന്ന വിഷയം ചര്‍ച്ചക്ക് അവതരിപ്പിച്ചത്.

സകാത് കണക്കാക്കുമ്പോള്‍ മൂലധനത്തിന് സകാത് ഏര്‍പെടുത്തരുതെന്നും സാമ്പത്തിക വിനിമയത്തിനും വരുമാനത്തിനും മാത്രമാണ് സകാത് ബാധകമാവുന്നതെന്നും ശുറാ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x