
ദുബായ്: കാലാവധി പിന്നിട്ട തൊഴിലന്വേഷക വിസയില്‍ യു.എ.ഇയില്‍ തുടര്‍ന്നാല്‍ പ്രവാസികള്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവര്‍ അതിന്റെ കാലാവധി പിന്നിടുന്നതിന് മുമ്പ് തൊഴില്‍വിസയിലേക്ക് മാറുകയോ, രാജ്യം വിടുകയോ വേണമെന്ന് ഫെഡറല്‍ അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം വിസകളുടെ കാലാവധി ജൂണില്‍ അവസാനിക്കും.
ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷിക്കുന്നവര്‍ക്ക് സ്‌പോണ്‍സറില്ലാതെ ആറുമാസം യു.എ.ഇയില്‍ തുടരാനും രേഖകള്‍ നിയമവിധേയമാക്കാനും കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയതാണ് തൊഴിലന്വേഷക വിസ. ഇതിന്റെ കാലാവധി പിന്നിട്ടിട്ടും രാജ്യത്ത് തുടര്‍ന്നാല്‍ അവരെ വിസാ നിയമലംഘകരായി കണക്കാക്കും. ആദ്യദിവസത്തിന് 100 ദിര്‍ഹം പിഴയും പിന്നീടുള്ള ഒരോ ദിവസത്തിനും 25 ദിര്‍ഹം വീതവും പിഴ നല്‍കേണ്ടി വരും. തൊഴിലന്വേഷക വിസയുടെ കാലാവധി നീട്ടി നല്‍കാനാവില്ല.
അതേസമയം തൊഴിലന്വേഷക വിസയിലുള്ളവരെയും സന്ദര്‍ശക വിസയിലുള്ളവരെയും ജോലിക്ക് നിയോഗിച്ചാല്‍ സ്ഥാപനങ്ങള്‍ 50,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഡിസംബറില്‍ നല്‍കി മുഴുവന്‍ തൊഴിലന്വേഷക വിസകളുടെയും കാലാവധി ജൂണില്‍ അവസാനിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.