
ലണ്ടന്‍: ഇന്റര്‍നെറ്റ് ചൂഷണങ്ങളും ദുരുപയോഗങ്ങളും ഇല്ലാതാക്കുന്നതിനായി യുകെയില്‍ പുതിയ നിയമം വരുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) അഥവാ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഗാഡ്ജറ്റുകളെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ടോയ് ഡോളുകള്‍ മുതല്‍ ഇന്റര്‍നെറ്റ് കണക്ടഡ് ഓവനുകള്‍ വരെയുള്ള ഗാഡ്ജറ്റുകള്‍ അതുല്യമായ പാസ് വേഡുകള്‍ സഹിതമായിരിക്കും നിലവില്‍ വരുന്നത്.
സുരക്ഷ പഴുതുകള്‍ ഹാക്കര്‍മാര്‍ ദുരുപയോഗപ്പെടുത്തുന്നത് തടയുന്നതിനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. 2019 അവസാനമാകുമ്പോഴേക്കും ലോകമാകമാനം 14.2 ബില്യണ്‍ ഇന്റര്‍നെറ്റ് കണക്ടഡ് ഡിവൈസുകളുണ്ടാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതിനാല്‍ ഇത്തരം നിയമങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും മാര്‍ക്കറ്റ് അനലിസ്റ്റുകളായ ഗാര്‍ട്നര്‍ അഭിപ്രായപ്പെടുന്നു.
ഇന്റര്‍നെറ്റുമായി ബന്ധിപ്പിട്ടിരിക്കുന്ന ടിവി, സ്മാര്‍ട്ട് സ്പീക്കറുകള്‍, ഹോം അപ്ലയന്‍സസ്, തുടങ്ങിയവക്ക് ഈ നിയമം ബാധകമായിരിക്കും. വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്താനും യൂസര്‍മാരെ ചാരവൃത്തിക്ക് വിധേയമാക്കനും ഡിവൈസുകളുടെ നിയന്ത്രണം അകലെ നിന്നും കരസ്ഥമാക്കുന്നതിനുമാണ് ഹാക്കര്‍മാര്‍ ഇത്തരം ഡിവൈസുകളെ ഹാക്കിംഗിന് വിധേയമാക്കുന്നത്. ഡിജിറ്റല്‍ മിനിസ്റ്ററായ മാര്‍ഗോട്ട് ജെയിംസാണ് ഇത് സംബന്ധിച്ച നിയമത്തിനായി നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.