Currency

യുഎഇയില്‍ തൊഴിലാളികള്‍ക്കായി ഷോപ്പിങ്ങ് മാളുകളും പാര്‍ക്കും ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Thursday, May 2, 2019 1:09 pm

ഷാര്‍ജ: ഷാര്‍ജയില്‍ തൊഴിലാളികക്കായി ഷോപ്പിങ്ങ് മാളുകളും പാര്‍ക്കും ഒരുങ്ങുന്നു. നാല് പാര്‍ക്കുകളും മാളുകളുമാണ് ഇവര്‍ക്കായി ഒരുങ്ങുന്നതെന്ന് എമിറേറ്റിലെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡെവലപ്മെന്റ് അതോറിറ്റി (എല്‍എസ്ഡിഎ) വ്യക്തമാക്കി.

തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നിന്നും അധികം അകലെയല്ലാത്ത രീതിയില്‍ അവര്‍ക്ക് ഷോപ്പിങ്ങും മറ്റ് ആവശ്യങ്ങളും നിറവേറ്റുന്നതിനും വിനോദപരിപാടികള്‍ ആസ്വദിക്കുന്നതിനുമുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് എസ്എസ്എല്‍എ ചെയര്‍മാന്‍ സേലം യൂസഫ് അല്‍ ഖസീര്‍ പറഞ്ഞു.

അല്‍ സാജ്ജയില്‍ ഒരു പാര്‍ക്കില്‍ സ്ഥാപിക്കുന്ന മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷാവസാനത്തോടെ ഇത് പൂര്‍ത്തീകരിക്കുമെന്നും അല്‍ ഖസീര്‍ പറഞ്ഞു. 88 റീടെയില്‍ ഔട്ട്ലെറ്റുകള്‍ അടങ്ങിയ 10,000 ചതുരശ്ര അടിയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ്, 7,700 ചതുരശ്ര അടിയില്‍ ആശുപത്രികള്‍, ബാങ്കുകള്‍, വിശ്രമ സൗകര്യങ്ങള്‍, തീയറ്ററുകള്‍ എന്നിവ ഇതിലുണ്ടാകും. തൊഴിലാളികള്‍ക്ക് തങ്ങളുടെ അവധി ദിനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന മികച്ച ഒരിടമാകുമിതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി നാല് വിനോദ പാര്‍ക്കുകളും ഉണ്ടായിരിക്കും, അവയെല്ലാം വ്യവസായ മേഖലകളിലാണ് നിര്‍മ്മിക്കുക. ഇന്‍ഡസ്ട്രിയല്‍ ഏരിയ 3, ഇന്‍ഡസ്ട്രിയല്‍ ഏരിയ 12, അല്‍ സജ്ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x