Currency

ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് ദുബായില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Friday, May 3, 2019 1:35 pm

ദുബായ്: ദുബായ് ജദ്ദാഫ് ക്രീക്കില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ പുത്തയം എസ്എസ് ഹൗസില്‍ സഹദ് അബ്ദുല്‍ സലാമാണ് മരിച്ചത്. ബുധനാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും തീരസുരക്ഷാ ജീവനക്കാരും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

സ്വകാര്യ സ്ഥാപനത്തില്‍ പിആര്‍ഒ ആയി ജോലി ചെയ്യുകയായിരുന്നു. 13 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന സഹദ്, പുത്തയം സ്വദേശി സലാം, നബീസ ദമ്പതികളുടെ മകനാണ്. പുനലൂര്‍ വെഞ്ചേമ്പ് ചേറ്റുകുഴി സ്വദേശിനിയായ ഷെര്‍മിയാണ് ഭാര്യ. മുഹമ്മദ് ഷഹ്‌സാദ്, മുഹമ്മദ് ഷിഷാന്‍ എന്നിവര്‍ മക്കളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x