
ദുബായ്: യുഎയിലെ വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനത്തിനുള്ള 2018-19 വര്‍ഷത്തെ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തൂം അവാര്‍ഡ് മലയാളി വിദ്യാര്‍ഥിയായ നൈനാന് അജു ഫിലിപ്പിന്. റാസല്‍ഖൈമ സ്കോളര്‍സ് ഇന്ത്യന്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. അല്‍ ജബല്‍ വാട്ടര്‍ ഉടമ അജു ഫിലിപ്പിന്റെയും നിഷ അജുവിന്റെയും മകനാണ്. സഹോദരി നേഹ എലിസബത്ത്.
റാസല്‍ ഖൈമയില്‍ നിന്ന് ഈ അവാര്‍ഡ് നേടുന്ന ഏക വിദ്യാര്‍ഥിയാണ് അജു. ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെയും പാഠ്യേതര അറിവുകളുടെയും അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച വിദ്യാര്‍ഥികള്‍ക്കാണ് ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തൂം ഫൗണ്ടേഷന് എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. ചിത്രരചനയ്ക്കു ഷെയ്ഖ് ലത്തീഫ അവാര്‍ഡ് അടക്കം പുരസ്കാരങ്ങള്‍ അജുവിന് ലഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.