ലോകത്തിലെ ഏറ്റവും ഭാരമുള്ള കാബേജ് ഉൽപ്പാദിപ്പിച്ചുകൊണ്ട് 91 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരനായ ഡേവിഡ് തോമസ്.
ലണ്ടൻ: ലോകത്തിലെ ഏറ്റവും ഭാരമുള്ള കാബേജ് ഉൽപ്പാദിപ്പിച്ചുകൊണ്ട് 91 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരനായ ഡേവിഡ് തോമസ്. മൾവേൺ ഓട്ടെം ഷോയിലെ നാഷണൽ ജയന്റ് വെജിറ്റബിൾ ചാമ്പ്യൻഷിപ്പിലാണു 23.2 കിലോഗ്രാം തൂക്കമുള്ള ചുവന്ന കാബേജുമായി ഈ ബ്രിട്ടീഷുകാരൻ എത്തിയത്.
1925ല്‍ 19.05 കി.ഗ്രാം തൂക്കമുള്ള കാബേജ് ഉല്പാദിപ്പിച്ച ഡെര്ബിഷയറില്നിന്നുള്ള ആര്. സ്ട്രോഓഫ് സ്റ്റേവിലിയുടെ റെക്കോഡാണ് കോണ്‍വാളിലെ ലീഡ്സ് ടൗണില്‍നിന്നുള്ള ഡേവിഡ് തോമസ് തിരുത്തിയത്. 15 വര്‍ഷമായി തോമസ് പച്ചക്കറി കൃഷി നടത്തുന്ന തോമസ് പറയുന്നത് ഒരുപാട് സമയത്തെ പരിചരണം വേണ്ടിവന്നു ഈ ഭീമൻ കാബേജിന്റെ ഉൽപ്പാദനത്തിനു എന്നാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.