
ദുബായ്: ദുബായിയുടെ ഭാവി വിദ്യാഭ്യാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ‘ദുബായ് ഫ്യൂച്ചര്‍ അക്കാദമി’ക്ക് വനിതാ നേതൃത്വം. അക്കാദമിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ആദ്യ മേധാവിയായി സാറ ബിന്‍ത് യൂസഫ് ആല്‍ അമീറിയെ നിയമിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമാണ് ദുബായ് ഫ്യൂച്ചര്‍ അക്കാദമിയുടെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെ പ്രഖ്യാപിച്ചത്.
ഭാവി നേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് രൂപവത്കരിച്ച ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ഭാഗമാണ് ദുബായ് ഫ്യൂച്ചര്‍ അക്കാദമി. ഉന്നതവിദ്യാഭ്യാസ സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ അബ്ദൂല്ല ഹുമൈദ് ബെല്‍ഹൂല്‍ അല്‍ഫലാസി, നിര്‍മിതബുദ്ധി വകുപ്പ് സഹമന്ത്രി ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലമ എന്നിവര്‍ക്ക് പുറമെ സാങ്കേതിക വിദഗ്ധരും വിദ്യാഭ്യാസ വിദഗ്ധരും അക്കാദമിയുടെ ട്രസ്റ്റ് അംഗങ്ങളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.