
വാഷിങ്ടണ്‍: യു.എസിലെ എച്ച്1 ബി വിസ അപേക്ഷ ഫീസ് ഉയര്‍ത്താന്‍ ട്രംപ് ഭരണകൂടം ശിപാര്‍ശ ചെയ്തു. അമേരിക്കയിലെ യുവാക്കള്‍ക്ക് സാങ്കേതിക മേഖലയില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നതിനായി പണം കണ്ടെത്താനാണ് യു.എസ് നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പിന്റെ വാര്‍ഷിക ബജറ്റുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് സമിതിയില്‍ ലേബര്‍ സെക്രട്ടറി അലക്‌സാണ്ടര്‍ അകോസ്റ്റയാണ് ഇക്കാര്യം അറിയിച്ചത്.
2020 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരക്ക് ഉയര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ധനയുടെ വിശദാംശങ്ങളും ഏതൊക്കെ ഗണങ്ങള്‍ക്കാണ് ബാധകമാകുന്നത് എന്നതും വ്യക്തമാക്കിയിട്ടില്ല. എങ്കിലും മുന്‍കാല നടപടിക്രമങ്ങളുടെ അടിസ്ഥാനത്തതില്‍ ഇന്ത്യന്‍ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് യു.എസ് തീരുമാനം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്ന ഐ.ടി ജീവനക്കാരില്‍ ഭൂരിപക്ഷവും എച്ച്-1ബി വിസ ഉപയോഗിച്ചാണ് യു.എസിലെത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.