
ദുബായ്: ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാന്‍ രണ്ടു വര്‍ഷം മുമ്പ് ദുബായ് നഗരസഭ തുടക്കമിട്ട ഫുഡ്ബാങ്ക് പദ്ധതി റമദാനില്‍ നിരവധി പേര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. അഞ്ച് ശാഖകളിലേക്ക് വളര്‍ന്ന ഫുഡ്ബാങ്ക് ഇതുവരെ 8000 ടണ്ണോളം ഭക്ഷണമാണ് ആവശ്യക്കാരിലേക്ക് എത്തിച്ചത്.
ഈ വര്‍ഷം മാത്രം യു.എ.ഇ ഫുഡ്ബാങ്ക് വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച് വിതരണം ചെയ്ത ഭക്ഷണത്തിന്റെ അളവ് 554 ടണ്ണിലേറെ വരും. 50 ഭക്ഷണശാലകളും 13 ജീവകാരുണ്യ സംഘടനകളും ഫുഡ്ബാങ്കുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം റാസല്‍ഖൈമയിലേക്കും അജ്മാനിലേക്കും പ്രവര്‍ത്തനം ആരംഭിച്ചതോടെ ഫുഡ്ബാങ്ക് ശാഖകളുടെ എണ്ണം അഞ്ചായി.
ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് യഥേഷ്ടം എടുത്ത് ഉപയോഗിക്കാനായി പള്ളികളിലും മറ്റും ഫുഡ്ബാങ്ക് ഫ്രിഡ്ജുകളും സ്ഥാപിച്ചിട്ടുണ്ട്. റമദാനില്‍ ദിവസവും 3500 പേര്‍ക്ക് നോമ്പ്തുറക്കും ഇടയത്താഴത്തിനുമുള്ള വിഭവങ്ങള്‍ ബാങ്ക് എത്തിച്ചു നല്കുന്നു. ഭക്ഷണം ശേഖരിക്കാന്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ കാറിം ഫുഡ്ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.