Currency

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യം സൗദി വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Wednesday, May 15, 2019 7:16 pm

റിയാദ്: സൗദിയില്‍ ട്രാഫിക് നിയമ ലംഘനങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യം വര്‍ധിപ്പിച്ചു. ഡ്രൈവിങിനിടയില്‍ യാദൃശ്ചികമായോ അബദ്ധത്തിലോ സംഭവിക്കുന്ന നിയലംഘനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം അടുത്തിടെയാണ് രാജ്യത്ത് നടപ്പില്‍ വരുത്തിയിരുന്നത്.

ഇത്തരം ഘട്ടങ്ങളില്‍ നിയമലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യം രാജ്യത്തെ മൂന്ന് ഏരിയകളില്‍ കൂടി കഴിഞ്ഞ ദിവസം മുതല്‍ തുടക്കമായി. ഇതോടെ രാജ്യത്തെ അപ്പീല്‍ നല്‍കാവുന്ന ഏരിയകളുടെ എണ്ണം അഞ്ചായി. മദീന, അസീര്‍, ജിസാന്‍, അല്‍ ഖസീം, അല്‍ ബാഹ എന്നിവിടങ്ങളിലാണ് പുതിയ സൗകര്യം നടപ്പില്‍ വന്നത്.

അബ്ശിര്‍ വഴിയാണ് പരാതിക്കാരന് അപ്പീല്‍ നല്‍കാന്‍ സാധിക്കുക. സംവിധാനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടി ഉടന്‍ നടപ്പിലാക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x