Currency

കൃഷി നാശം: നഷ്ടപരിഹാരത്തിന് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Saturday, May 18, 2019 1:30 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെട്ടുകിളി ശല്യം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനു അപേക്ഷിക്കാം. നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായി കാര്‍ഷിക മല്‍സ്യ വിഭവ അതോറിറ്റി വ്യക്തമാക്കി. കാര്‍ഷിക മത്സ്യവിഭവ അതോറിറ്റിയും ഫാര്‍മേഴ്‌സ് യൂണിയനും ചേര്‍ന്നാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 16 പരാതികളാണ് ഇതുവരെ ലഭിച്ചത്. കൂടുതല്‍ പേര്‍ സമീപിക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍.

വഫ്രയിലെ വെട്ടുകിളി ശല്യം രൂക്ഷമായ ഫാമുകളില്‍ കാര്‍ഷിക അതോറിറ്റിയുടെ നേതൃത്വത്തില്‍ രാസമരുന്ന് തളിക്കുന്നതായി കര്‍ഷക യൂണിയന്‍ മേധാവി അബ്ദുല്ല അല്‍ ദമക് പറഞ്ഞു. കാര്‍ഷിക അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, അഗ്‌നിശമന സേന, നാഷണല്‍ ഗാര്‍ഡ്, പരിസ്ഥിതി അതോറിറ്റി എന്നിവയിലെ 230 ജീവനക്കാരെ 12 സംഘങ്ങളാക്കി തിരിച്ചാണ് മരുന്നുതളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

നിലവില്‍ വഫ്രയിലെ ഫാമുകളില്‍ മാത്രമാണ് വെട്ടുകിളി ആക്രമണമുള്ളത്. കൃഷിനാശം സംഭവിച്ച കര്‍ഷരുമായി കാര്‍ഷിക അതോറിറ്റി ആശയവിനിമയം നടത്തുന്നുണ്ട്. വിളകള്‍ക്ക് സംരക്ഷണ കവചമൊരുക്കി പരമാവധി നാശം കുറക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട് .


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x