Currency

ഓറിയോ ബിസ്‌കറ്റിനെതിരെ സോഷ്യല്‍ മീഡിയ വ്യാജ പ്രചരണം; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

സ്വന്തം ലേഖകന്‍Saturday, May 18, 2019 1:49 pm

ദുബായ്: ഓറിയോ ബിസ്‌കറ്റിനെതിരെ യുഎഇയില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം. ബിസ്‌കറ്റില്‍ മദ്യം ചേര്‍ക്കുന്നുണ്ടെന്നാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഓറിയോ ബിസ്‌കറ്റില്‍ മദ്യം ചേര്‍ത്തിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് മുനിസിപ്പാലിറ്റി ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയ വിശദീകരണത്തിലുള്ളത്.

ബിസ്‌കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പട്ടിക അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍ പറയുന്നു. ചോക്കലേറ്റ് ലിക്വര്‍ എന്ന വാക്കാണ് അറബിയിലേക്ക് മാറ്റിയപ്പോള്‍ ‘മദ്യമായി’ മാറിയത്. ഇതിന് പകരം മറ്റൊരു വാക്കാണ് ഉപയോഗിക്കേണ്ടിയിരുന്നത്. യുഎഇയില്‍ വിതരണം ചെയ്യുന്ന ഓറിയോ ബിസ്‌കറ്റുകള്‍ ബഹ്‌റൈനിലാണ് നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ അവ ഹലാല്‍ ആണോയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x