Currency

ദുബായില്‍ പിഴയില്ലാതെ വാഹന ലൈസന്‍സ് പുതുക്കാം

സ്വന്തം ലേഖകന്‍Saturday, May 18, 2019 2:40 pm

ദുബായ്: ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാതെ വാഹന ലൈസന്‍സ് പുതുക്കാന്‍ ദുബായ് പൊലീസ് അവസരം നല്‍കുന്നു. ദുബായ് ആര്‍ടിഎയുമായി സഹകരിച്ചുള്ള പദ്ധതിയില്‍ വ്യക്തികളുടെ ഉടമസ്ഥതതയിലുള്ള വാഹനങ്ങളുടെ ലൈസന്‍സാണു പിഴ കൂടാതെ പുതുക്കുക. മൂന്നു മാസം മുന്‍പു ദുബായ് പൊലീസ് പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിതെന്നു പൊലീസ് മേധാവി മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മരി അറിയിച്ചു.

പിഴ മൂലം വാഹനം പിടിച്ചെടുക്കാറായ വ്യക്തിയുടെ വാഹന ലൈസന്‍സും പുതുക്കി നല്‍കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ ഇളവ് 2020 ഫെബ്രുവരിയില്‍ അവസാനിക്കും. ഈ കാലയളവിനുള്ളില്‍ ആര്‍ടിഎ സേവന കേന്ദ്രങ്ങള്‍ വഴി നേരിട്ട് വാഹന ലൈസന്‍സ് പുതുക്കാനാകുമെന്ന് മേജര്‍ അബ്ദുല്ല പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി ഏഴിനു പ്രഖ്യാപിച്ച പദ്ധതിക്കു നല്ല പ്രതികരണമാണു ലഭിച്ചത്. ഇതുവരെ 4,57,154 പേര്‍ ലൈസന്‍സ് പുതുക്കി. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണു ദുബായ് പൊലീസിന്റെ പ്രഖ്യാപനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x