Currency

ദുബായില്‍ വിമാനം തകര്‍ന്നുവീണെന്ന വാര്‍ത്ത; വ്യാജമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Tuesday, May 21, 2019 7:29 pm

ദുബായ്: ദുബായില്‍ വിമാനം തകര്‍ന്നുവീണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി (ജി.സി.എ.എ) അറിയിച്ചു. രാജ്യത്തെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ തങ്ങളിലൂടെ മാത്രമാണ് ലഭ്യമാവുകയെന്നും ജി.സി.എ.എ അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി ഇത്തരം ഊഹാപോഹങ്ങള്‍ ജനങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് 10 ലക്ഷം ദിര്‍ഹം (1.9 കോടിയോളം ഇന്ത്യന്‍ രൂപ) വരെയാണ് യുഎഇ നിയമപ്രകാരം പിഴ ശിക്ഷ ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x