Currency

ബഹ്‌റൈനില്‍ അപായസൂചന മുന്നറിയിപ്പ് പരീക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം

സ്വന്തം ലേഖകന്‍Wednesday, May 22, 2019 12:46 pm

മനാമ: നാഷണല്‍ എമര്‍ജന്‍സി പ്ലാനിന്റെ ഭാഗമായി ഇന്ന് ബഹ്‌റൈനിലെ വിവിധയിടങ്ങളില്‍ അപായസൂചന മുന്നറിയിപ്പ് പരീക്ഷിക്കും. ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ 11 മണിവരെ ആരംഭിക്കുന്ന പരീക്ഷണം ഏകദേശം അരമണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

അപകട ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളുടെ നവീകരണത്തിന്റെ ഭാഗമായി കൂടിയാണ് അപായസൂചന മുന്നറിയിപ്പ് പരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x