
ദുബായ്: സലൂണ്‍, ബ്യൂട്ടി സെന്ററുകള്‍ എന്നിവിടങ്ങളില്‍ ദുബായ് മുനിസിപാലിറ്റി പരിശോധന കര്‍ശനമാക്കി. മുനിസിപാലിറ്റിയുടെ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നാണ് പുരുഷ- വനിതാ കേന്ദ്രങ്ങളില്‍ പരിശോധിക്കുന്നത്. ഈ കേന്ദ്രങ്ങളുടെ നിലവാരം ഉറപ്പാക്കി പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യസുരക്ഷാ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ഡോ.നസീം മുഹമ്മദ് റാഫി പറഞ്ഞു.
സലൂണുകളിലെയും ബ്യൂട്ടി സെന്ററുകളിലെയും ഉപകരണങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതാണോ എന്നും അണുവിമുക്തമാണോ എന്നും പരിശോധിക്കും. കൂടാതെ, സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ നിലവാരവും ജീവനക്കാരുടെ പരിചയ സമ്പത്തും പരിഗണനയിലെടുക്കും. ജീവനക്കാര്‍ക്ക് ഹെല്‍ത് കാര്‍ഡ് ഉണ്ടോ എന്നതാണ് മറ്റൊരു പരിശോധന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.