
ഷാര്‍ജ: ദുബായില്‍ ഇഫ്താര്‍ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഷാര്‍ജയിലെ വീട്ടിലേക്കു മടങ്ങിയ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ തകടിയില്‍ നിഹാല്‍ ഷാഹിന്‍ (18) ആണു മരിച്ചത്. കഴിഞ്ഞ 23നു ദുബായ് പൊലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ നിഹാലിനെക്കുറിച്ച് അറിവൊന്നും കിട്ടിയിരുന്നില്ല.
തുടര്‍ന്ന് രക്ഷിതാക്കള്‍ മകനെ കാണുന്നില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്കി. സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മോര്‍ച്ചറികളില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ നഹ്ദയില് നടന്ന അപകടത്തില്‍ മരിച്ചതു നിഹാലാണെന്നു തിരിച്ചറിഞ്ഞത്.
ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹിന്‍ തകടിയിലിന്റെയും സലീനയുടെയും മകനാണു നിഹാല്‍. 25 വര്‍ഷമായി ഷാര്‍ജയില്‍ സ്ഥിര താമസക്കാരാണു ഇവര്‍. ദുബായ് സെന്‍ട്രല്‍ സ്കൂളില്‍ നിന്നു 12ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു. സഹോദരന്: നിഹാദ് ഷാഹിന്‍. സംസ്കാരം പിന്നീട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.