
കുവൈത്ത് സിറ്റി: 13 ഇനം നിയമ ലംഘനങ്ങള്‍ക്ക് ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കുമെന്ന് ഹവല്ലി പൊലീസ് വകുപ്പ് ഡയറക്ടര്‍ കേണല്‍ റാഷിദ് അല്‍ ഹജ്രി അറിയിച്ചു.
അമിത വേഗത, ട്രാഫിക് സിഗ്നനിലെ ചുകന്ന വെളിച്ചം മറികടക്കല്‍, അശ്രദ്ധമായ ഡ്രൈവിങ്, ഹൈവേകളില്‍ എതിര് ദിശയില്‍ വാഹനമോടിക്കല്‍, ഗതാഗതം കരുതിക്കൂട്ടി തടസ്സപ്പെടുത്തും വിധമുള്ള ഡ്രൈവിങ്, കാര്‍ റേസ്, വ്യാജ ടാക്സി, നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനമോടിക്കല്‍, ജീവന് അപകടം വരുത്തും വിധമുള്ള ഡ്രൈവിങ്, ഹൈവേകളില്‍ ഇടതു വശത്തെ എമര്‍ജന്‍സി ലൈനിലൂടെ അനുവദിക്കപ്പെട്ട സമയത്തല്ലാതെ വാഹനോടിക്കല്, വലതുവശത്തെ ലൈനിലൂടെ വാഹനമോടിക്കല്‍, പൊതു തത്വങ്ങള്‍ ലംഘിച്ചു വാഹനമോടിക്കല്‍ എന്നിവയാണ് ഡ്രൈവിങ് ലൈസന്‍സ് പിടിച്ചെടുക്കാന്‍ കാരണമാകുന്ന നിയമ ലംഘനങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.