പുതിയ നിയമപ്രകാരം രാജ്യത്ത് ക്ലോണിംഗും ലിംഗമാറ്റശാസ്ത്രക്രിയയും നടത്തുന്നവർക്ക് കുറഞ്ഞത് നാല് വര്‍ഷം ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
അബു ദാബി: ലിംഗമാറ്റശാസ്ത്രക്രിയയും ക്ലോണിംഗും ദയാവധവും നിരോധിച്ചുകൊണ്ടുള്ള പുതുക്കിയ ഫെഡറല്‍ ലയബിലിറ്റി ലോ യു.എ.ഇ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. എന്നാൽ പുതിയ നിയമപ്രകാരം സമ്പൂർണ്ണനിരോധനം ലിംഗമാറ്റശാസ്ത്രക്രിയക്കില്ല. പ്രത്യേക സാഹചര്യങ്ങൾ മുൻനിർത്തി ദയാവധവും ലിംഗമാറ്റ ശസ്ത്രക്രിയയും അനുവദിക്കാമെന്നും നിയമം അനുശാസിക്കുന്നു.
പുതിയ നിയമപ്രകാരം നിർദേശങ്ങൾ ലംഘിച്ച് ക്ലോണിംഗും ലിംഗമാറ്റശാസ്ത്രക്രിയയും നടത്തുന്നവർക്ക് കടുത്ത ശിക്ഷയുമുണ്ട്. ഇത്തരക്കാർക്ക് കുറഞ്ഞത് നാല് വര്‍ഷം ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും ലഭിക്കും. ഗര്‍ഭനിരോധനത്തിനുള്ള മാര്‍ഗരേഖകളൂം പുതിയ നിയമത്തിലുണ്ട്. കുട്ടിയുടെയോ അമ്മയുടെയോ ജീവന് ഭീഷണിയുണ്ടെങ്കില്‍ മാത്രം ഗര്‍ഭം ധരിച്ച് 120 ദിവസത്തിനകം ഗര്‍ഭഛിദ്രം നടത്താനാണു പുതിയ നിയമം അനുമതി നൽകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.