Currency

സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സൗദി എയര്‍ലൈന്‍സും ഹറമൈന്‍ റെയില്‍വേയും

സ്വന്തം ലേഖകന്‍Thursday, May 30, 2019 7:46 pm

റിയാദ്: സൗദിയില്‍ പൊതു ഗതാഗത രംഗത്ത് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സൗദി എയര്‍ലൈന്‍സും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ഇതനുസരിച്ചു യാത്രക്കാരുടെ ഉപയോഗത്തിനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. കരാറനുസരിച്ചു വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രക്കാരുടെ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കും.

രാജ്യത്തു പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ലഗേജുകള്‍ സ്റ്റേഷനില്‍ നിന്നും നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടാവും. മക്ക, മദീന, ജിദ്ദ, കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സൗദി എയര്‍ലൈന്‍സ് ഓഫീസുകള്‍ തുറക്കും. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ യാത്രക്കു അവസരമൊരുക്കുക എന്നതാണ് ലക്ഷ്യം.

ജിദ്ദ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് റുമൈഹ് അല്‍ റുമൈഹ്, സൗദി എയര്‍ലൈന്‍സ് ജനറല്‍ ഡയറക്ടര്‍ സാലിഹ് നാസര്‍ അല്‍ ജാസര്‍ എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x