Currency

ഗര്‍ഭസ്ഥശിശുവിന് ഹൃദയ സ്പന്ദനം ഉണ്ടെങ്കില്‍ അബോര്‍ഷന്‍ അനുവദിക്കില്ല; നിയമത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Sunday, June 2, 2019 3:14 pm

ബാറ്റണ്‍റോഗ്: (ലൂസിയാന,യുഎസ്.എ): ഗര്‍ഭം സ്ഥിരീകരിക്കുന്ന സമയത്ത് ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ സ്പന്ദനം ഉണ്ടെങ്കില്‍ അബോര്‍ഷന്‍ അനുവദിക്കാന്‍ പാടില്ലെന്ന നിയമത്തിന് അംഗീകാരം. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന അബോര്‍ഷന്‍ നിരോധനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയില്‍ ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ലൂസിയാന സ്റ്റേറ്റില്‍ നിയമം പ്രത്യേക ഭേദഗതിയോടെയാണ് പാസാക്കിയത്.

ആറാഴ്ചയെങ്കിലും പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു നേരത്തെ നിയമത്തിന് അംഗീകാരം നല്‍കിയിരുന്നത്.വ്യാഴാഴ്ച ഭേദഗതികളോടെ അവതരിപ്പിച്ച അബോര്‍ഷന്‍ നിരോധന ബില്ലിനെ 79 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ 23 പേര്‍ എതിര്‍ത്തു വോട്ടുചെയ്തു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന അബോര്‍ഷന്‍ നിരോധന നിയമങ്ങളിലെ ഏറ്റവും പുതിയതാണ് ലുസിയാനയിലേത്.

ഈ വര്‍ഷം യുഎസിലെ മറ്റ് നാല് സംസ്ഥാനങ്ങളിലാണ് അബോര്‍ഷനിരോധന ബില്ലിന് അംഗീകാരം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x