Currency

‘മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം’ ആചരിക്കാന്‍ ആവശ്യം

സ്വന്തം ലേഖകന്‍Sunday, June 2, 2019 3:39 pm

മക്ക: മാര്‍ച്ച് 15 ഇസ്‌ലാമോഫാബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ മക്കയില്‍ നടന്ന ഇസ്‌ലാമിക ഉച്ചകോടി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയോടും മറ്റ് പ്രാദേശിക സംഘടനകളോടുമാണ് അഭ്യര്‍ഥന. തീവ്രവാദം, ഭീകരത എന്നിവക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തു കൊണ്ടാണ് ഉച്ചകോടിയുടെ തീരുമാനം.

ലോകത്ത് വളര്‍ന്നു വരുന്ന ഇസ്ലാം ഭീതി നിയന്ത്രണത്തിന് അപ്പുറത്താണ്. ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ഇസ്‌ലാം ഭീതിക്ക് പിന്നില്‍. ഇസ്‌ലാമിന്റെ മിതവാദ സമീപനവും സഹിഷ്ണുതയും ജനങ്ങളിലേക്കെത്തിക്കണമെന്ന് പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. ഇതിന് എല്ലാ പിന്തുണയും നല്‍കാന്‍ ഇസ്‌ലാം വേള്‍ഡ് ലീഗ് തീരുമാനിച്ചിട്ടുണ്ട്.

ഇതിനെതിരെ ബോധവത്കരണം ആവശ്യമാണ്. ഇതിന്റെ ഭാഗമാണ് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ ദിനാചരണം വേണമെന്ന ആവശ്യം. ഇസ്‌ലാമിക ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ലോക പണ്ഡിത സമ്മേളനവും ഇസ്‌ലാമോഫോബിയക്കെതിരെ ലോകതലത്തില്‍ സംവാദം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x