
ദുബായ്: എമിറേറ്റ്‌സ് വിമാനത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇനി ദുബായ് വിമാനത്താവളത്തിലേക്ക് യൂബറില്‍ സൗജന്യയാത്ര. ജൂണ്‍ രണ്ട് മുതല്‍ ജൂലൈ 21 വരെ എമിറേറ്റ്‌സില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് യൂബറില്‍ സൗജന്യയാത്ര ലഭിക്കുക. ഈ വര്‍ഷം ആഗസ്റ്റ് 31 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. വേനല്‍കാല പദ്ധതികളുടെ ഭാഗമായാണ് എമിറേറ്റ്‌സ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.
എക്കണോമി ഫ്‌ലെക്‌സ് ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ദുബായില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്കും തിരിച്ചും 120 ദിര്‍ഹം വരെ ചെലവുള്ള യൂബര്‍ യാത്ര സൗജന്യമായി ലഭിക്കുക. ഇക്കണോമി ഫ്‌ലെക്‌സ് ടിക്കറ്റെടുക്കുന്നവര്‍ക്ക് യൂബറില്‍ 60 ദിര്‍ഹം വരെയുള്ള യാത്രക്ക് പകുതി ചാര്‍ജ് നല്‍കിയാല്‍ മതി.
ദുബായ് നഗരത്തില്‍ നിന്ന് എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പദ്ധതി സഹായകമാവുമെന്ന് അധികൃതര്‍ പറഞ്ഞു. വേനല്‍കാല ഓഫറുകളുടെ ഭാഗമായി ബാഗേജ് ആനുകൂല്യങ്ങളും എമിറേറ്റ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.