
ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് വെട്ടിക്കുറച്ചു. നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു കൂടി വരുത്താന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ 1.25 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കിലേക്കാണ് രാജ്യം എത്തിയിരിക്കുന്നത്. മൂന്നു വര്‍ഷത്തിനുശേഷമാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരിക്കുന്നത്. 2016 ഓഗസ്റ്റിലായിരുന്നു പലിശ നിരക്ക് അവസാനമായി കുറച്ചത്. 1.5 ശതമാനമായിരുന്നു അന്നു മുതലുള്ള പലിശ നിരക്ക്.
പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ മാസം തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലോവി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഫെഡറല്‍ പാര്‍ലമെന്റ് നടന്ന പശ്ചാത്തലത്തിലാണ് ഇത് നീണ്ടുപോയത്. രാജ്യത്തിന്റെ സാമ്പത്തികരംഗം പ്രതീക്ഷിച്ച പോലെ മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് ഈ നടപടി. ഏപ്രില്‍ മാസത്തെ തൊഴിലില്ലായ്മാ നിരക്ക് 5.2 ശതമാനമായി കൂടിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍മെച്ചപ്പെടുത്താന്‍ ഈ നിരക്ക് ഇളവ് സഹായിക്കും എന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.