
ദുബായ്: 90 ശതമാനം വരെ ആദായ വില്‍പനയും 24 മണിക്കൂര്‍ വില്‍പനയുമായി ഷോപ്പിങ് മാളുകളള്‍ പെരുന്നാള്‍ ആഘോഷത്തിന് തിരികൊളുത്തി. യാസ് മാള്‍, ദ് മാള്‍, അല്‍ജിമി മാള്‍, അല്‍വഹ്ദ മാള്‍, മുഷ്രിഫ് മാള്‍, ഖാലിദിയ മാള്‍, അല്‍റാഹ മാള്‍, മസ്്യദ് മാള്‍, സൂഖ് മദീന അല്‍ സായിദ്, അല്‍ഐനിലെ ഔട്ട്‌ലറ്റ് മാള്‍, അല്‍ഫോഹ മാള്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ദിനത്തില്‍ വമ്പന്‍ ആദായവില്‍പന പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് മാളില്‍ 1000 ദിര്‍ഹമിന് മുകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ നികുതി വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കൂടാതെ പങ്കാളിത്ത മാളുകളില്‍നിന്ന് 200 ദിര്‍ഹമിന് സാധനം വങ്ങുന്നവരില്‍ നിന്ന് നറുക്കെടുത്ത് ആകര്‍ഷക സമ്മാനങ്ങളും നല്‍കുന്നുണ്ട്. സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വിപണന തന്ത്രങ്ങളൊരുക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ പെരുന്നാളിന് പ്രത്യേക ആദായ വില്‍പന പ്രഖ്യാപിച്ച് ചെറിയ ഗ്രോസറികളും സാധാരണക്കാരെ പിടിച്ചുനിര്‍ത്തുകയാണ്. പെരുന്നാള്‍ കോടിയുമായി വസ്ത്ര വിപണിയും സജീവമായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.