Currency

പുതിയ ഫെറി സര്‍വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, June 12, 2019 4:45 pm

ദുബായ്: പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് ആര്‍ടിഎ (റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി) പുതിയ ഫെറി സര്‍വീസ് ആരംഭിച്ചു. വ്യാഴം രാത്രി ഒന്‍പതിനും പത്തിനും വെള്ളി വൈകിട്ട് നാലു മുതല്‍ പത്തു വരെയുമാണ് സര്‍വീസ്. ദുബായ് വാട്ടര്‍ കനാലിലെ ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനില്‍ നിന്നാണ് ഫെറി സര്‍വീസ് തുടങ്ങുന്നത്.

ബുര്‍ജ് ഖലീഫ, ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക്, ഓള്‍ഡ് സൂക്ക്, അല്‍സീഫ്, സ്‌പൈസ് സൂഫ്, ജൂമൈറ വഴി തിരികെ ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. കുറഞ്ഞത് 21 യാത്രക്കാരുണ്ടെങ്കില്‍ ബുക്ക് ചെയ്തു യാത്ര പോകാം. സില്‍വര്‍ ക്ലാസിന് ഒരാള്‍ക്ക് 50 ദിര്‍ഹവും ഗോള്‍ഡ് ക്ലാസിന് 75 ദിര്‍ഹവുമാണ് നിരക്ക്. 2 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗജന്യയാത്ര. 10 വയസ്സ് വരെയുള്ളവര്‍ക്ക് പകുതി നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x