Currency

യുഎഇയില്‍ വീണ്ടും ഇന്ത്യക്കാരന് ഭാഗ്യസമ്മാനം; വിവരമറിയിക്കാനാവാതെ അധികൃതര്‍

സ്വന്തം ലേഖകന്‍Thursday, June 13, 2019 2:09 pm

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലൂടെ വീണ്ടും ഇന്ത്യക്കാരന്‍ കോടീശ്വരന്‍. 10 ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ആണ് രഘു കൃഷ്ണമൂര്‍ത്തിയെന്ന ഇന്ത്യക്കാരന് ഒന്നാം സമ്മാനമായി ലഭിക്കുക.

എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് വിവരമറിയിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഒമാനിലാണ് രഘു താമസിക്കുന്നത്. 301ാം സീരിസിലുള്ള 2115 ാം നമ്പര്‍ ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഇതോടെ ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന 143ാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് രഘു കൃഷ്ണമൂര്‍ത്തി.

കഴിഞ്ഞ നറുക്കെടുപ്പിലും ഇന്ത്യക്കാരനായ രതീഷ് കുമാര്‍ രവീന്ദ്രന്‍ നായര്‍ക്കാണ് ഒന്നാം സമ്മാനം കിട്ടിയത്. ദുബായില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തെ ഇത്തവണത്തെ നറുക്കെടുപ്പ് ചടങ്ങിലേക്ക് അധികൃതര്‍ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു മറ്റൊരു ഇന്ത്യക്കാരന്‍ കൂടി കോടീശ്വരനായത്. മറ്റ് രണ്ട് ഇന്ത്യക്കാര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x