Currency

യു.എ.ഇയില്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Friday, June 14, 2019 1:39 pm

ദുബായ്: യു.എ.ഇയിലെ ഇന്ത്യന്‍, പാകിസ്താനി സ്‌കൂളുകളില്‍ വേനല്‍ക്കാല അവധി ജൂണ്‍ 30ന് തുടങ്ങും. മറ്റു സ്‌കൂളുകളില്‍ ജൂലൈ നാല് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയായിരിക്കും വേനല്‍ക്കാല അവധി. യു.എ.ഇയിലെ എല്ലാ സ്‌കൂളുകളും ഏകീകൃത കലണ്ടറാണ് പിന്തുടരുന്നതെങ്കിലും സ്‌കൂള്‍ തുറക്കുന്നതിലും അടക്കുന്നതിലും ഒരാഴ്ചയോളും മുന്നോട്ടോ പിന്നോട്ടാ മാറ്റാന്‍ അനുമതിയുണ്ട്.

ജൂണിലാണ് പല സ്‌കൂളുകളിലും അവസാന പരീക്ഷ നടക്കുന്നത്. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് മേയ് അവസാന വാരത്തില്‍ തന്നെ പരീക്ഷ ആരംഭിച്ചിരുന്നു. വിദ്യാലയങ്ങള്‍ അടക്കുന്നതോടെ ഈ മാസാസാനത്തോടെ തന്നെ പ്രവാസി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള പ്രവാഹം ശക്തമാകും. എന്നാല്‍ വിമാന നിരക്കുവര്‍ധന പല സാധാരണക്കാര്‍ക്കും തിരിച്ചടിയായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x