Currency

ദുബായില്‍ മലയാളി ബാലന്‍ സ്‌കൂള്‍ ബസില്‍ ശ്വാസംമുട്ടി മരിച്ചു

സ്വന്തം ലേഖകന്‍Sunday, June 16, 2019 1:21 pm

ദുബായ്: ദുബായില്‍ ആറ് വയസുകാരന്‍ സ്‌കൂള്‍ ബസില്‍ ശ്വാസംമുട്ടി മരിച്ചു. അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ മദ്രസയിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. സഹപാഠികള്‍ മുഴുവന്‍ മദ്രസയില്‍ ഇറങ്ങിയപ്പോള്‍ ബസില്‍ ഉറങ്ങിപോയ കുട്ടി അകത്തുള്ളത് അറിയാതെ ഡ്രൈവര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്തവേനലായതിനാല്‍ കുട്ടി ബസിനകത്ത് വീര്‍പ്പുമുട്ടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകനാണ് മുഹമ്മദ് ഫര്‍ഹാന്‍.

രാവിലെ എട്ടിന് മുമ്പ് മദ്രസയില്‍ എത്തിയതാണ് ബസ്. മണിക്കൂറുകള്‍ക്ക് ശേഷം 11 മണിയോടെയാണ് കുട്ടിയെ ബസില്‍ മരിച്ച നിലയില്‍ കണ്ടത്. മുമ്പും ഗള്‍ഫില്‍ പലയിടത്തും ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഴുവന്‍ കുട്ടികളും ഇറങ്ങിയോ എന്ന് പരിശോധിക്കാതെ ബസ് ജീവനക്കാര്‍ ബസ് പൂട്ടി ഇറങ്ങരുത് എന്ന് കര്‍ശന നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x