Currency

ഗള്‍ഫ് എയര്‍ സലാല സര്‍വിസ് തുടങ്ങി

സ്വന്തം ലേഖകന്‍Monday, June 17, 2019 9:48 pm

മനാമ: ബഹ്‌റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ സലാലയിലേക്ക് സര്‍വിസ് ആരംഭിച്ചു. ഖരീഫ് സീസണ്‍ മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 14 വരെയുള്ള മൂന്നു മാസ കാലയളവിലാണ് ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ നിന്ന് സലാലയിലേക്ക് സര്‍വിസ് ഉണ്ടാവുക.

ആഴ്ചയില്‍ മൂന്ന് വിമാനം വീതം ഉണ്ടാകും. വേനല്‍ക്കാലത്ത് സന്ദര്‍ശകരുടെ പ്രിയപ്പെട്ട സ്ഥലം എന്ന നിലയിലാണ് സലാലയിലേക്ക് സര്‍വിസ് തുടങ്ങുന്നതെന്ന് ഗള്‍ഫ് എയര്‍ ചീഫ് കമേഴ്‌സ്യല്‍ വിന്‍സന്റെ് കോസ്‌റ്റെ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x